2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

മണ്ണ്ക

മണ്ണ്
മരിക്കും മുന്പ്
അമ്മ മക്കളോടു പറഞ്ഞു
അച്ഛനരികില്‍ തന്നെ എന്നെയും ......
അമ്മയുടെ ആഗ്രഹം മക്കള്‍ ഭംഗിയാക്കി.
പക്ഷെ,
മണ്ണ് വിട്ടപ്പോള്‍
പാത ഇരട്ടിപ്പിക്കാന്‍
അച്ഛനെ കയറ്റിയ ടിപ്പര്‍ കായംകുലതെക്കും
അമ്മയെ കയറ്റിയ ടിപ്പര്‍ മാവെലിക്കരക്കും പോയി. ഇപ്പോള്‍
അച്ഛനും അമ്മയും
പുതിയ പാതയില്‍
വണ്ടിയുടെ ചൂളം വിളിയും കാത്തു.....